ഫോണിൽ സംസാരിച്ച് അലക്ഷ്യമായി കാറ്‍ ഓടിച്ചു, ചോദ്യം ചെയ്‌ത ആംബുലൻസ് ഡ്രൈവർക്കും നഴ്‌സിനും മർദനം

ആംബുലൻസ് ഡ്രൈവർക്കും നഴ്‌സിനും നേരെ മർദനം
മർദനമേറ്റ മൻസൂർ, എൽദോ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
മർദനമേറ്റ മൻസൂർ, എൽദോ/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: പെരുമ്പാവൂരിൽ 108 ആംബുലൻസ് ഡ്രൈവർക്കും പുരുഷ നഴ്‌സിനും നേരെ മർദനം. നെല്ലിക്കുഴി സ്വദേശി മൻസൂർ, നഴ്‌സ് എൽദോ പത്രോസ് എന്നിവർക്കാണ് മർദനമേറ്റത്. ഫോൺ വിളിച്ചു കൊണ്ട് അശ്രദ്ധമായി കാർ ഓടിച്ചത് ചോദ്യം ചെയ്‌തതിന് കാറുടമ ഇരുവരെയും മർദിച്ചുവെന്നാണ് പരാതി.

എൽദോയുടെ കൈയ്‌ക്ക് ഒടിവുണ്ട്. മൻസൂറിന്റെ മുഖത്താണ് പരിക്ക്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അമിത വേ​ഗത്തിലെത്തിയ കാറുടമ ആംബുലൻസ് ഡ്രൈവറായ മൻസൂറിനെ പിടിച്ചിറക്കി അസഭ്യം പറയുകയും മർ​ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

കാറുടമയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എൽദേയ്‌ക്ക് പരിക്കേറ്റത്. ഇരുവരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com