സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

'ദേശീയപാതയ്ക്ക് മറ്റൊരു അലൈന്മെന്റ് പറ്റുമോ?'; ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി

സ്കൂൾ കെട്ടിടം ഒഴിവാക്കി റോഡ് നിർമാണത്തിനായി മറ്റൊരു അലൈന്മെന്റ് സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി

ന്യൂഡൽഹി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തൃശൂരിലെ ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. സ്കൂൾ കെട്ടിടം ഒഴിവാക്കി റോഡ് നിർമാണത്തിനായി മറ്റൊരു അലൈന്മെന്റ് സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നിർദ്ദേശം. 

ദേശീയപാത 66ൻ്റെ വികസനവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പൊളിക്കാൻ തീരുമാനിച്ചത്. 1911 മുതൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഇതെന്നും പ്രദേശത്തെ സാമ്പത്തികവും, സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാലയമാണ് ഇതെന്നും സ്‌കൂളിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്‌കൂളിന്റെ എതിർ വശത്തുള്ള സ്ഥലം ഏറ്റെടുത്ത് ദേശീയ പാത വികസിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. ഈക്കാര്യം വിശദമായി പരിശോധിച്ച് നിലപാടറിയിക്കാനും നിർദേശം നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com