ചക്കയിട്ട് വീട്ടിലെത്തിയപ്പോൾ കയ്യിൽ എന്തോ കടിച്ചതായി തോന്നി; പാമ്പുകടിയേറ്റ് യുവതി മരിച്ചു

ആശുപത്രിയിൽ എത്തിക്കും മുൻപ് നിഷിദ അബോധാവസ്ഥയിലായി
നിഷിദ
നിഷിദ

കോതമം​ഗലം; പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത്. 

അടുത്തുള്ള പുരയിടത്തിൽ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. പരിഭ്രാന്തിയിലായ ഇവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കും മുൻപ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഭർത്താവ് അൻസൽ സൗദിയിലാണ്. മുഹമ്മദ് ഇൻ‍സാം, മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com