തിരുവനന്തപുരത്ത് ബസിനുള്ളില്‍ മൃതദേഹം; അന്വേഷണം

കമുകന്‍കുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  വാമനപുരത്ത് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കമുകന്‍കുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വര്‍ക്ക് ഷോപ്പിന് സമീപം ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ് ബാബു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.

ഉച്ചയ്ക്ക്‌ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാര്‍ ബസിനുള്ളില്‍ കണ്ടത്. തുടര്‍ന്ന് കിളിമാനൂര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com