'പിഷാരടി ജൈവ ബുദ്ധിജീവിയല്ല,  പക്ഷേ...'

പിഷാരടിയെ പിന്തുണച്ച് കെ എസ് ശബരിനാഥൻ
രമേശ് പിഷാരടി, കെഎസ് ശബരിനാഥൻ/ ഫെയ്‌സ്‌ബുക്ക്
രമേശ് പിഷാരടി, കെഎസ് ശബരിനാഥൻ/ ഫെയ്‌സ്‌ബുക്ക്
Updated on: 
1 min read

തൃശൂരിൽ വെച്ച് നടന്ന യൂത്ത് കോൺ​ഗ്രസിന്റെ സമ്മേളന വേദിയിൽ നടൻ രമേശ് പിഷാരടി നടത്തിയ പ്രസം​ഗത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ താരത്തെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരിനാഥൻ. ലളിതമായ ഭാഷയിൽ കുറിക്കുകൊള്ള രാഷ്ട്രീയം പറയാൻ പിഷാരടിക്കുള്ള കഴിവ് ഇന്ന് മറ്റാർക്കുമില്ലെന്ന് ശബരിനാഥൻ പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'രമേശ്‌ പിഷാരടി മന്ത്രി ആർ ബിന്ദുവിന്റെ ഭാഷയിൽ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല,  പക്ഷേ ലളിതമായ ഭാഷയിൽ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാർക്കുമില്ല'- എന്ന് ശബരിനാഥൻ കുറിച്ചു. 


യൂത്ത് കോൺ​ഗ്രസ് സമ്മേളന വേദിയിൽ വെച്ച് രൂക്ഷമായാണ് സിപിഎമ്മിനെയും സിപിഎം നേതാക്കളെയും പിഷാരടി വിമർശിച്ചത്. സിപിഎം നേതാക്കൾ പറയുന്ന കാര്യങ്ങളെല്ലാം തമാശയാകുകയാണ്. അപ്പം, ട്രെയിൽ എന്നൊക്കെ കേട്ടാലെ ജനങ്ങൾക്ക് ചിരിയാണെന്നും ഇതുകൊണ്ട് തന്റെ മേഖലയിൽ വലിയ മത്സരമാണ് ഉള്ളതെന്നും പിഷാരടി പറഞ്ഞു.

കെ റെയിൽ, ഇൻഡി​ഗോ വിമാനം, എഐ കാമറ തുടങ്ങി നിരവധി കാര്യങ്ങൾ എടുത്തു പറഞ്ഞു പിഷാ‌രടി നേതാക്കന്മാരെ വിമർശിച്ചു. കോൺ​ഗ്രസിലുള്ളത് അണികളാണ് അടികളല്ലെന്നും കമ്മ്യൂണിസ്റ്റുകാർക്ക് കംപ്യൂട്ടറുകളോട് വിരോധമാണെന്നും അദ്ദേഹം പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Human skeleton found in rubber estate
Ramesh Chennithala
Students surround Roji M. John at Maharaja's College; Minister stops speech and leaves the stage.
Illegal DJ party held at a five-star hotel in Kochi
X

FOLLOW US

ON GOOGLE DISCOVER