അരിക്കൊമ്പൻ കമ്പം ടൗണിൽ; ന​ഗരത്തിലൂടെ ഓടി; ജനം ഭീതിയിൽ; തുരത്താൻ ശ്രമം

ലോവർ ക്യാമ്പിൽ നിന്നു വനാതിർത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നി​ഗമനം
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തൊടുപുഴ: അരിക്കൊമ്പൻ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. 

ആന കമ്പം ടൗണിലൂടെ ഓടുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ലോവർ ക്യാമ്പിൽ നിന്നു വനാതിർത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നി​ഗമനം. 

ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ​ഗൂഡല്ലൂരിനും ഇടയിലുള്ള വന മേഖലയിലായിരുന്നു ആന. ഇന്ന് രാവിലെ ആനയിൽ നിന്നുള്ള സി​ഗ്നലുകൾ നഷ്ടമായി. ഇതോടെ വനം വകുപ്പ് തിരച്ചിൽ തുടങ്ങി. അതിനിടെയാണ് ആന കമ്പം ടൗണിലെത്തിയന്ന് വ്യക്തമായത്. 

നിലവിൽ ആന ചന്നക്കനാൽ ദിശയിലുണ്ട്. കമ്പത്തു നിന്നു ബോഡിമേട് വഴി പോയാൽ ആന ചിന്നക്കനാലിലേക്ക് കടക്കും. 

ഇന്നലെ കുമളിയിൽ നിന്നു 12 കിലോമീറ്റർ അകലെ വരെ ആന എത്തിയിരുന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ആനയുടെ സഞ്ചാര പഥം നിരീക്ഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com