ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം: ഹൈക്കോടതി 

സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജി പരി​ഗണിച്ചാണ് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഉത്സവങ്ങൾക്ക് ക്ഷേത്രങ്ങൾ തോറും ആനകളെ കൊണ്ടുപോകുന്നതിനിടെ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. എഴുന്നള്ളത്തിനും മറ്റും പോകുന്ന ആനകൾക്കു ശരീരത്തിലെ ചൂടു കുറയ്ക്കാൻ ക്ഷേത്രങ്ങളിൽ സംവിധാനം വേണമെന്ന ആവശ്യവുമായി സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജി പരി​ഗണിച്ചാണ് നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. 

ക്ഷേത്രങ്ങളിൽ ആനകൾക്കു കുളിക്കാൻ വലിയ ടാങ്കുകൾ നിർമിക്കണമെന്നാണ് ആവശ്യം. നിലവിൽ പൈപ്പിൽ നിന്നുള്ള വെള്ളം ഹോസ് ഉപയോഗിച്ച് ആനയുടെ ശരീരത്തു ചീറ്റിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാരിനു ശ്രദ്ധയുണ്ടാകണമെന്നും ജില്ലാ തലത്തിൽ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു. ഹർജിയിൽ സർക്കാരിനും തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്കും ഗുരുവായൂർ ദേവസ്വത്തിനും കോടതി നോട്ടിസ് പുറപ്പെടുവിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com