വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ കുളത്തിലേക്ക് കാല്‍തെറ്റി വീണു; മുബൈയില്‍ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു

വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു
കീര്‍ത്തി, രഞ്ജിത്ത്
കീര്‍ത്തി, രഞ്ജിത്ത്

മുംബൈ:  വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍- ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് മരിച്ചത്.

ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തിലാണ് അപകടം നടന്നത്. ഇരുവരും ഹരിപ്പാട് സ്വദേശികളാണ്. മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടിലാണ്. കീര്‍ത്തി കാല്‍ തെറ്റി കുളത്തില്‍ വീണെന്നും സഹോദരിയെ രക്ഷിക്കാന്‍ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. 

ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് അഗ്‌നിരക്ഷാസേന മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com