'അവന്‍ മരിക്കുന്നതാണ് നല്ലത്, തൂക്കുകയര്‍ കൊടുക്കണം; വെറുതെ വിട്ടാല്‍ വേറൊരു കുഞ്ഞിനും ഇതു സംഭവിക്കാം'

പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതുവരെ പോരാടുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 
പ്രതി അസ്ഫാക്
പ്രതി അസ്ഫാക്

കൊച്ചി:  ആലുവയിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതുവരെ പോരാടുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

 ആലുവയില്‍ ബിഹാര്‍ സ്വദേശി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം.  പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും  കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനും പൊലീസിനും മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കില്‍ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.

കൃത്യം നടന്ന 35-ാം ദിവസം കുറ്റപത്രം, രണ്ടുമാസത്തിന് ശേഷം വിചാരണ, ഒടുവില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കുറ്റകൃത്യം നടന്നതിന്റെ നൂറാം ദിവസം വിധിപ്രസ്താവവും. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എല്ലാനടപടിക്രമങ്ങളും നടന്നത് അതിവേഗത്തിലാണ്. നവംബര്‍ നാലിന് എറണാകുളം പോക്സോ കോടതിയില്‍ നടന്ന വിധിപ്രസ്താവത്തില്‍ പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

2023 ജൂലായ് 28-നാണ് ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലമാണ് കേസിലെ പ്രതി. കുഞ്ഞിനെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഇയാള്‍, ലൈംഗികമായി പീഡിപ്പിച്ചശേഷം അതിദാരുണമായി കൊലപ്പെടുത്തിയെന്നും മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചെന്നുമാണ് കേസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com