

കൊച്ചി: ആരാധനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചത് വെടിക്കെട്ട് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്ന നിരീക്ഷണത്തോടെ. അര്‍ധരാത്രിക്കു ശേഷവും വെടിക്കെട്ട് കേട്ടിട്ടുണ്ടെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പൊലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കലക്ടര്‍മാരോടാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നടത്തുന്നത് തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എക്‌സ്‌പ്ലോസീവ് റൂള്‍സ് പ്രകാരം ജില്ലാ കലക്ടറാണ് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നതെന്നും എല്ലാ ആരാധനാലയങ്ങള്‍ക്കും പടക്കം പൊട്ടിക്കാന്‍ ലൈസന്‍സ് ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ലൈസന്‍സ് നല്‍കിയാലും അത് ശബ്ദമലിനീകരണത്തിനും വായു മലിനീകരണത്തിനും കാരണമാകുന്നതിനാല്‍ വെടിക്കെട്ട് അനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. അസമയങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സംസ്ഥാനവും മതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും
ഹര്‍ജിക്കാരന്റെ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ വാദത്തോട് യോജിച്ച് ജഡ്ജി താന്‍ അര്‍ദ്ധരാത്രിക്ക് ശേഷം വെടിക്കെട്ട് ശബ്ദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. പൊലീസ് കമ്മീഷണറുടെ സഹായത്തോടെ എല്ലാ ആരാധനാലയങ്ങളിലും റെയ്ഡ് നടത്താനും അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ കൈവശപ്പെടുത്താനും ഡെപ്യൂട്ടി കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കാനും കോടതി നിര്‍ദേശമുണ്ട്. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തുന്നതായി കണ്ടെത്തിയാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതിയുടെ വിധി ബാധകമാക്കിയാല്‍ നിയമവഴി തേടുമെന്നറിയിരിക്കുകയാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്നുമാണ് വാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates