'പിണറായി എല്ലാവര്‍ക്കും മാതൃക, സ്വന്തം ശരീരത്തില്‍ മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്' 

ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. കുടുംബ ബന്ധമുള്ളതുകൊണ്ടല്ല അല്ലാതെ പറയുകയാണ്, ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പിണറായി വിജയന്‍. കുടുംബത്തിലായാലും മാതൃകയാക്കേണ്ട വ്യക്തിയാണ
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫോട്ടോ: ടി പി സൂരജ്
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫോട്ടോ: ടി പി സൂരജ്

ല്ലാ വ്യക്തികള്‍ക്കും മാതൃകയാക്കേണ്ട നിലപാടാണ് പിണറായി വിജയന്റേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരോടെങ്കിലും ഒരു ശത്രുത അദ്ദേഹത്തില്‍ കണ്ടിട്ടില്ല. വിഷയാടിസ്ഥാനത്തിലാണ് പലപ്പോഴും അദ്ദേഹം നിലപാട് സ്വീകരിക്കാറ്. സ്വന്തം ശരീരം എത്ര മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്ന അദ്ദേഹത്തിന്റെ നിലപാടാണ് പിണറായി വിജയനില്‍ നിന്നും പഠിക്കേണ്ട പാഠമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ മന്ത്രി പറഞ്ഞു. 

ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. കുടുംബ ബന്ധമുള്ളതുകൊണ്ടല്ല അല്ലാതെ പറയുകയാണ്, ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പിണറായി വിജയന്‍. കുടുംബത്തിലായാലും മാതൃകയാക്കേണ്ട വ്യക്തിയാണ് എന്നാണ് തന്റെ അഭിപ്രായം എന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ചിട്ട, എല്ലാ മനുഷ്യരെയും കെയര്‍ ചെയ്യുന്ന രീതി ഇതൊക്കെ ആരെയെങ്കിലും കാണിക്കാനല്ല. പതറാതെ നില്‍ക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കേഡര്‍മാര്‍ പാര്‍ട്ടിക്ക് മുകളിലല്ല. പിണറായി വിജയനും പാര്‍ട്ടിക്ക് മുകളിലല്ല. പാര്‍ട്ടിക്ക് താഴെയാണ്. അതില്‍ നല്ല ധാരണയുള്ളയാളാണ് പിണറായി വിജയന്‍. പാര്‍ട്ടിക്ക് അപ്പുറത്തല്ല പിണറായി വിജയനെന്ന് മുമ്പ് സഖാവ് കോടിയേരി പറഞ്ഞത് ഓര്‍ക്കുന്നു. അതാണ് അതിന്റെ ശരി. പിണറായി വിജയന്റെ ഈ വ്യക്തിപരമായ കാരണങ്ങളൊക്കെ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുന്നതിനും പാര്‍ട്ടി വളരുന്നതിനും കാരണമായിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷം കേരളത്തില്‍ പാര്‍ട്ടി വളരുകയാണ് ചെയ്തിട്ടുള്ളത്. വ്യക്തിപരമായി ഒരു പ്രതിച്ഛായ എന്നൊന്നില്ല. 

പിണറായി വിജയന്റെ മരുമകനെന്ന നിലയില്‍ രാഷ്ട്രീയ ഭാവിയെ എന്തെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോഴാണ് എനിക്ക് തന്നെ അത് തോന്നുക. 'ഞാന്‍ മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തോടൊപ്പം നില്‍ക്കാറ്. അതല്ലാതെ നില്‍ക്കാന്‍ പറ്റുന്ന ഒരാളല്ല എന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. ഞാനും കംഫര്‍ട്ടബിളാണ്. ആവശ്യമില്ലാത്ത ഒരു കാര്യം പോയി പറയുന്ന ഒരു രീതി എനിക്കില്ല. അദ്ദേഹവും ആവശ്യമില്ലാത്ത ഒരു കാര്യം പറയുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാളുമല്ല. അതുകൊണ്ട് കെമിസ്ട്രി നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്.വേറെ പ്രശ്‌നമൊന്നുമില്ല'. അദ്ദേഹത്തെപ്പറ്റി നല്ലത് പറയുന്ന ആളുകള്‍ കേരളത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അറ്റാക്കാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പേരില്‍ എന്ത് തരത്തിലുള്ള അറ്റാക്ക് വന്നാലും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ തന്നെ പറയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com