'നവകേരളത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഈ വേദികൾ നൽകുന്ന ഉൾക്കാഴ്ച ഊർജ്ജം പകരും'

'ഇനിയും കാണാത്തവർ ‘കേരളീയ’ത്തിലെ പ്രദർശനവേദികൾ സന്ദർശിക്കണം'
മുഖ്യമന്ത്രി സ്റ്റാളുകൾ സന്ദർശിക്കുന്നു/ ഫെയ്സ്ബുക്ക്
മുഖ്യമന്ത്രി സ്റ്റാളുകൾ സന്ദർശിക്കുന്നു/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ സ്റ്റാളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇനിയും കാണാത്തവർ ‘കേരളീയ’ത്തിലെ പ്രദർശനവേദികൾ സന്ദർശിക്കണം. നവകേരളത്തെ വാർത്തെടുക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് ഈ വേദികൾ നൽകുന്ന ഉൾക്കാഴ്ച ഊർജ്ജം പകരും. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 

കേരളത്തിന്റെ മഹോത്സവമായ ‘കേരളീയ’ത്തിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും കെ-ഡിസ്‌കും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റും കോളേജിയേറ്റ് എഡ്യൂക്കേഷനും ഒരുക്കിയ വിവിധ സ്റ്റാളുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.  കൂടാതെ അയ്യങ്കാളി ഹാളിൽ വനിതാവികസന കോർപ്പറേഷൻ തയ്യാറാക്കിയ കേരളത്തിൽ സ്ത്രീമുന്നേറ്റങ്ങളെക്കുറിച്ചുള്ള പ്രദർശനവും സന്ദർശിച്ചു. 

കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെയും നമ്മുടെ സാംസ്കാരികത്തനിമയെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഈ വേദികൾ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു. ഇനിയും കാണാത്തവർ ‘കേരളീയ’ത്തിലെ ഈ പ്രദർശനവേദികൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com