ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്.
ആനയുടെ കുത്തേറ്റു മരിച്ച പാപ്പാന്‍ രതീഷ്‌
ആനയുടെ കുത്തേറ്റു മരിച്ച പാപ്പാന്‍ രതീഷ്‌
Updated on
1 min read

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. 

രണ്ടാം പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. 
വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. 

ഇന്ന് ഒന്നാം പാപ്പാന്‍ അവധിയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com