സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണര്‍ ആയിരുന്നു
ഫാത്തിമ ബീവി/ഫയല്‍
ഫാത്തിമ ബീവി/ഫയല്‍

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയില്‍ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണര്‍ ആയിരുന്നു. 

1927ല്‍ പത്തനംതിട്ടയിലാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നാണ് ബിഎല്‍ ബിരുദം നേടിയത്.

അഭിഭാഷകയായി ജീവിതം തുടങ്ങിയ ഫാത്തിമ ബീവി അന്‍പതുകളുടെ അവസാനത്തോടെ ജുഡീഷ്യല്‍ സര്‍വീസില്‍ എത്തി. 1983ല്‍ ഹൈക്കോടതി ജഡ്ജിയായി.

കേരള സര്‍ക്കാര്‍ അടുത്തിടെ കേരള പ്രഭ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com