തമിഴ്‌നാട്ടില്‍ കനത്ത മഴ; 35 ജില്ലകളില്‍ മുന്നറിയിപ്പ്;  മേട്ടുപ്പാളയത്ത് ഉരുള്‍പൊട്ടല്‍; സ്‌കൂളുകള്‍ക്ക് അവധി 

തമിഴ്‌നാടിന് പുറമേ, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം
ഊട്ടിയിലുണ്ടായ വെള്ളക്കെട്ട്/ എഎൻഐ
ഊട്ടിയിലുണ്ടായ വെള്ളക്കെട്ട്/ എഎൻഐ

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തുടങ്ങിയ ജില്ലകളില്‍ ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

തിരുനെല്‍വേലി, തെങ്കാശി, തേനി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയാണ്. തമിഴ്‌നാട്ടിലെ 35 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 13 ജില്ലകളില്‍ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.  

തമിഴ്‌നാടിന് പുറമേ, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മേട്ടുപ്പാളയത്ത് റെക്കോഡ് മഴയാണ് പെയ്തത്. 373 മില്ലീമീറ്റര്‍. മേട്ടുപ്പാളയത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് മേട്ടുപ്പാളയം-കുനൂര്‍-കോട്ടഗിരി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. 

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിന് പുറമെ, കേരളം, മാഹി, കര്‍ണാടക, ആന്ധ്രപ്രദേശിന്റെ തീരമേഖലകള്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com