ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചിയിൽ കാലിത്തീറ്റ ലോറിക്ക് തീപിടിച്ചു; ഡ്രൈവറും സഹായിയും ഇറങ്ങിയോടി, ഒഴിവായത് വൻ ദുരന്തം

വടക്കൻ പറവൂരിൽ നിന്നു ഫയർഫോഴ്സെത്തി തീയണച്ചു. ഏറെ നേരം ശ്രമിച്ചാണ് തീ കെടുത്തിയത്
Published on

കൊച്ചി: എറണാകുളത്ത് ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചെറായിയിലാണ് അപകടം. റേഡിയേറ്ററിൽ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ലോറി ഡ്രൈവറും സഹായിയും ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.

കേരള ഫീഡ്സിന്റെ കാലിത്തീറ്റയുമായി വൈപ്പിനിലേക്ക് വന്ന ലോറിയാണ് കത്തിയത്. തീപിടർന്നു ലോറിയുടെ കാബിൻ പൂർണമായി കത്തി നശിച്ചു.

വടക്കൻ പറവൂരിൽ നിന്നു ഫയർഫോഴ്സെത്തി തീയണച്ചു. ഏറെ നേരം ശ്രമിച്ചാണ് തീ കെടുത്തിയത്. എഞ്ചിൻ ഭാ​ഗങ്ങളടക്കം കാബിൻ പൂർണമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com