പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരള സർവകലാശാല മുഴുവൻ പരീക്ഷകളും മാറ്റി 

കേരള സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു
Published on

തിരുവനന്തപുരം: കേരള സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കി.

പി എസ് സി പരീക്ഷ

തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.

അവധി 

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കലക്ടർ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com