പുതിയ എഎവൈ കാര്‍ഡുകള്‍; 15,000 കുടുംബങ്ങൾക്ക് അർ​ഹത; വിതരണം ഇന്ന് മുതൽ

ഒഴിവുള്ള എഎവൈ കാർഡുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തിയാണ് വിതരണം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആർ അനിൽ വിതരണോദ്ഘാടനം നിർവഹിക്കും.

ഒഴിവുള്ള എഎവൈ കാർഡുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തിയാണ് വിതരണം. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ പ്രദര്‍ശനവും ഡിജിറ്റൽ പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും. 

റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള 'തെളിമ' പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com