സ്കൂൾ ബസ് ഡ്രൈവർ കഞ്ചാവുമായി അറസ്റ്റിൽ

ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: സ്കൂൾ ബസ് ഡ്രൈവർ കഞ്ചാവുമായി അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് ഗവ. യുപിഎസിലെ താൽക്കാലിക ബസ് ഡ്രൈവറായ സുജൻകുമാറാണ് പിടിയിലായത്. സ്കൂൾ സമയം കഴിഞ്ഞ് ഇയാൾ ഓട്ടോ ഓടിക്കാനും പോകാറുണ്ട്. ഓട്ടോയിൽ കറങ്ങിയാണ് കഞ്ചാവ് വിൽപന. 

കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. 

500 രൂപയ്ക്കും 300 രൂപയ്ക്കും വിൽക്കാൻ കണക്കാക്കിയാണ് ഇയാൾ പൊതികൾ സൂക്ഷിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com