ന്യൂഡല്‍ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി വീറോടെ പൊരുതിയ പോരാളിയാണ് വിഎസ് എന്ന് സന്ദേശത്തില്‍ ചിദംബരം അഭിപ്രായപ്പെട്ടു.
സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ അടക്കം പല സംസ്ഥാനങ്ങളിലും എതിരാളികളാണ്. തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്നുമുണ്ട്. അതൊന്നും വിഎസിന് പിറന്നാള്‍ ആശംസ നേരുന്നതിന് തടസ്സമാകുന്നില്ല.
അന്നും ഇന്നും ജനങ്ങളുടെ നന്മയ്ക്കുതകുമെന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ക്കുവേണ്ടി ധീരമായി പോരാടിയ ഒരു പടക്കുതിരയായിരുന്നു വി എസ് അച്യുതാനന്ദന് എന്നും ചിദംബരം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ