തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിമിന്റെ വിമർശനത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മാത്യുവിനെതിരെ പ്രതികരിക്കാനെങ്കിലും അങ്ങ് നാവുതിർത്തല്ലോ! സന്തോഷായി....
ഡിഫിഡെ പ്രതികരണം വരുന്നതും പിണറായി സാർ സത്യം പറയുന്നതും ഒരു പോലെ അപൂർവ്വമാണല്ലോ.
സർക്കാർ എന്ത് തോന്നിവാസം കാണിച്ചാലും 'ഓ വിജയാമ്പ്റ' എന്ന് വിളിച്ച് ഓച്ഛാനിച്ചു നിന്ന് വളഞ്ഞ് പോയ നട്ടെല്ല് നിവർത്താനുള്ള പണം യൂത്ത് കോൺഗ്രസ്സ് തരാം ഡിഫി അഖിലേന്ത്യ പ്രസിഡന്റെ!. രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കുഴല്നാടന് 'അറ്റന്ഷന് സീക്കിങ് സിന്‍ഡ്രോം' : റഹീം
മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരേ തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ മാത്യു കുഴല്നാടന് ശ്രദ്ധ കിട്ടാനുള്ള ശ്രമം നടത്തിയതാണെന്ന് എഎ റഹിം ആരോപിച്ചിരുന്നു. കുഴല്നാടന് 'അറ്റന്ഷന് സീക്കിങ് സിന്‍ഡ്രോം' ആണ്. വേണ്ട ചികിത്സ കോൺഗ്രസ് നൽകണം. വേണമെങ്കിൽ അതിനുള്ള കാശ് ഡി വൈ എഫ് ഐ കൊടുക്കാമെന്നും എ എ റഹീം അഭിപ്രായപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ