ജലനിരപ്പ് ഉയര്‍ന്നു; കല്ലാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
കല്ലാർകുട്ടി ഡാം
കല്ലാർകുട്ടി ഡാം

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി10 ക്യൂമെക്സ്  ജലം പുറത്തേക്ക് വിടുന്നു.  ചിന്നാർ പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാത്രിയും അതിശക്തമായ മഴ തുടര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് ചേറ്റുകുഴി-കമ്പം മേട്ട് റോഡിലും ചേറ്റുകുഴി കൂട്ടാര്‍ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com