'തൈക്കണ്ടി ഫാമിലിക്ക് മാത്രം യാതൊരു ടെൻഷനുമില്ല; ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്‌‌'

400 കോടിയുടെ കരുവന്നൂർ കൊള്ളയും ലൈഫ് മിഷൻ കോഴയിലുമൊക്കെ ഇ ഡി അന്വേഷണം എവിടെയുമെത്താതെ നിൽക്കുന്നു
വിടി ബല്‍റാം/ ഫയല്‍
വിടി ബല്‍റാം/ ഫയല്‍

തിരുവനന്തപുരം: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. ബിജെപിക്ക് എതിരുനിൽക്കുന്ന മുഖ്യമന്ത്രിമാരെയും ഉന്നത നേതാക്കൾക്കുമെതിരെ ഇഡി നടപടിയും വേട്ടയാടലുമൊക്കെയുണ്ട്. 

എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു ടെൻഷനും ഇല്ലെന്നും ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ലാവലിൻ കേസാണെങ്കിൽ 34ആമത് തവണയും മാറ്റി വച്ചിരിക്കുന്നു. 400 കോടിയുടെ കരുവന്നൂർ കൊള്ളയും ലൈഫ് മിഷൻ കോഴയിലുമൊക്കെ ഇ ഡി അന്വേഷണം എവിടെയുമെത്താതെ നിൽക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഒരു പ്രതികരണത്തിന് മറുപടിയായി ബൽറാം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം: 

ബിജെപിക്ക് എതിര് നിൽക്കുന്ന മുഖ്യമന്ത്രിമാർക്കെതിരെയും ഉന്നത നേതാക്കൾക്കെതിരെയും ഇ ഡി നടപടികളും വേട്ടയാടലുമൊക്കെ കഴിഞ്ഞ 9 വർഷമായി ഉണ്ട്. രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകനെയും ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിലെ തൈക്കണ്ടി ഫാമിലിക്ക് മാത്രം യാതൊരു ടെൻഷനുമില്ല. ചോദ്യം ചെയ്യലില്ല, കേസില്ല, റെയ്ഡില്ല. ലാവലിൻ കേസാണെങ്കിൽ 34ആമത് തവണയും മാറ്റി വച്ചിരിക്കുന്നു. 400 കോടിയുടെ കരുവന്നൂർ കൊള്ളയും ലൈഫ് മിഷൻ കോഴയിലുമൊക്കെ ഇ ഡി അന്വേഷണം എവിടെയുമെത്താതെ നിൽക്കുന്നു.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com