ഓണ്‍ലൈന്‍ ജോലിത്തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം?, മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്- വീഡിയോ

ഓണ്‍ലൈന്‍ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
കേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
കേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: ഓണ്‍ലൈന്‍ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഓണ്‍ ലൈന്‍ ജോലിത്തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം എന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുകയാണ് കേരള പൊലീസ്.

ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ യഥാര്‍ഥ വെബ്‌സൈറ്റ്, അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യല്‍മീഡിയ പേജുകള്‍ കണ്ടെത്തുക.ഇതിനായി സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവ് കമ്പനിയുടെ വ്യാജ സൈറ്റിലേക്ക് നയിക്കപ്പെടാനും സാധ്യതയുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കണം. മറ്റു പ്രമുഖ ജോബ് സൈറ്റുകളില്‍ ഈ കമ്പനിയുടെ ജോലി വാഗ്ദാനം കണ്ടെത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനികളെ കുറിച്ചുള്ള റിവ്യൂകള്‍ കണ്ടെത്തുക. ജോലി ഓഫര്‍ ചെയ്ത കമ്പനിയെ കുറിച്ച് മറ്റുള്ളവര്‍ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിക്കുന്നതും നല്ലതാണെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 കമ്പനിയുടെ വെബ്‌സൈറ്റ് യുആര്‍എല്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. അഡ്രസ് ബാറിലെ ലോക്ക് ഐക്കണ്‍ ഉള്‍പ്പെടെ പരിശോധിക്കുക. ഓഫര്‍ ചെയ്ത തൊഴിലവസരങ്ങളുടെ പേരില്‍ ഒരുകാരണവശാലും മുന്‍കൂര്‍ പണം അടയ്ക്കാന്‍ പാടില്ല. ഇന്റര്‍വ്യൂവിന് ഹാജരാകുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചാല്‍ ഹാജരാകേണ്ട വിലാസം സെര്‍ച്ച് ചെയ്യുക. ഇത് കൃത്യമാണെന്നും സുരക്ഷിതമായ സ്ഥലത്താണെന്നും ഉറപ്പുവരുത്തുക. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ കൃത്യമായി മനസിലാക്കണം. ചോദിക്കുന്ന വിശദാംശങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ സംശയം തോന്നിയാല്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com