മഴയത്ത് തെന്നിമാറി; സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്
By സമകാലികമലയാളം ഡെസ്ക് | Published: 02nd September 2023 07:59 PM |
Last Updated: 02nd September 2023 07:59 PM | A+A A- |

ബസ് അപകടം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മലപ്പുറം: പാണ്ടിക്കാട് വിയാത്രപ്പടിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്. പരിക്കേറ്റവരെ പാണ്ടിക്കാട് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
പ്രദേശത്ത് മഴയുണ്ടായിരുന്നു. ബസ് ബ്രേക്കിട്ടപ്പോൾ സൈഡിലേക്ക് തെന്നി മാറിയ ബസ് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇടുക്കിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ 21കാരി കുഴഞ്ഞുവീണു മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ