വീണ്ടും കല്ലേറ്; കാസർക്കോട് നേത്രാവതി എക്സ്പ്രസിനു നേരെ; വാതിലിന്റെ ഗ്ലാസ് തകർന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 02nd September 2023 08:08 AM |
Last Updated: 02nd September 2023 08:08 AM | A+A A- |

കല്ലേറിൽ തകർന്ന ഗ്ലാസ്/ ടെലിവിഷൻ ദൃശ്യം
കാസർക്കോട്: നേത്രാവതി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്.
കല്ലേറിൽ വാതിലിന്റെ ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
മഗളൂരുവിൽ നിന്നു ആർപിഎഫ് ഉദ്യോഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഈ വാർത്ത കൂടി വായിക്കൂ
കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി; റൂട്ടിൽ തീരുമാനം ഉടൻ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ