

കൊച്ചി: സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലീസിന് കൈമാറാനുണ്ടോ? രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങളും വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പൊലീസിനെ അറിയിക്കാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് അറിയിച്ചു. പോല്‍ ആപ്പില്‍ വിവരങ്ങള്‍ കൈമാറുന്ന വിധവും കേരള പൊലീസ് കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്.
കുറിപ്പ്:
സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലീസിന് കൈമാറാനുണ്ടോ?
പോലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പൊലീസിനെ അറിയിക്കാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. 
ഇതിനായി പോല്‍ ആപ്പിലെ service എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം Share  Information  Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പൊലീസിന് കൈമാറാവുന്നതാണ്.  കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നല്‍കാം.  ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പൊലീസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ ഇതുവരെ കൈമാറിയത്. 
നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പൊലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോല്‍ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.
പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
