സാക്ഷി കൂറുമാറി, മറ്റൊരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍, ഗ്രോ വാസുവിന്റെ വിചാരണ മാറ്റി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2023 04:15 PM  |  

Last Updated: 04th September 2023 04:15 PM  |   A+A-   |  

grow_vau_copy

ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട്: മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്‍പില്‍ സംഘം ചേര്‍ന്ന് മാര്‍ഗതടസം സൃഷ്ടിച്ചെന്ന കേസില്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ വിചാരണ സെപ്റ്റംബര്‍ 12ലേക്ക് മാറ്റി. 

പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കി. അതേസമയം, കേസിലെ ഏഴാം സാക്ഷി ലാലു കോടതിയില്‍ കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നതായി കണ്ടിട്ടില്ലെന്ന് ലാലു പറഞ്ഞു. കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴുവര്‍ഷത്തിനിടെ പലതവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചെങ്കിലും സ്വീകരിക്കാനോ രേഖകളില്‍ ഒപ്പിടാനോ ഗ്രോ വാസു തയാറായില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ആത്മഹത്യ ചെയ്തയാളുടെ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം, യുവാവിനെ കാണാനില്ലെന്ന് പരാതി

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ