മഴ മുന്നറിയിപ്പില്‍ മാറ്റം;ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th September 2023 01:20 PM |
Last Updated: 05th September 2023 01:20 PM | A+A A- |

മഴ/ ഫയൽ ചിത്രം: സൂരജ് ടി പി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പകരം ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായി മാറി. നിലവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 5 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ചൊവ്വ; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
ബുധന്‍: ത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
വെള്ളി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
ശനി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
യുഡിഎഫിന് ഈസി വാക്കോവര്‍ ഇല്ല; ജെയ്കിന് വിജയ പ്രതീക്ഷ; എംവി ഗോവിന്ദന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ