യുഡിഎഫിന് ഈസി വാക്കോവര്‍ ഇല്ല; ജെയ്കിന് വിജയ പ്രതീക്ഷ; എംവി ഗോവിന്ദന്‍

കേരള സര്‍ക്കാരിന്റെ വികസനം തെരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ ചര്‍ച്ച ചെയ്തു. വന്‍ പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്
എംവി ഗോവിന്ദന്‍ - ജെയ്ക് സി തോമസ്‌
എംവി ഗോവിന്ദന്‍ - ജെയ്ക് സി തോമസ്‌

തിരുവനന്തപുരം: പുതുപ്പള്ളിയിലെ ആവേശകരമായ പോളിങ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് നല്ല പ്രതീക്ഷ നല്‍കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വികസനം ചര്‍ച്ചയായതോടെ യുഡിഎഫിന് ഇസി വാക്കോവര്‍ എന്ന സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.

'പുതുപ്പള്ളിയില്‍ മികച്ച രീതിയിലാണ് പോളിങ്. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വോട്ടുരേഖപ്പെടുത്താനായി നീണ്ട ക്യൂ ആണ് കാണുന്നത്. പന്ത്രണ്ട് മണിയോടെ 35 ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തു. ജെയ്ക് സി തോമസിന് നല്ല പ്രതീക്ഷ നല്‍കുന്ന പോളിങ് ആണിത്. ഇസി വാക്കോവറാവുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ധാരണ. ആ സാഹചര്യം മാറി. കേരള സര്‍ക്കാരിന്റെ വികസനം തെരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ ചര്‍ച്ച ചെയ്തു. വന്‍ പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്'- ഗോവിന്ദന്‍ പറഞ്ഞു.

53 വര്‍ഷത്തെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിനിടയില്‍ ഇത്രയും ഫലപ്രദമായി എല്‍ഡിഎഫ് സംഘടാപ്രവര്‍ത്തനം നടത്തിയിട്ടില്ല. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക  സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ;
ഏതെങ്കിലും ഘടകക്ഷികളുടെ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. രാഷ്ട്രീയ തീരുമാനമായാലും അല്ലാതായാലും ശരിയായ രീതിയില്‍ പരിശോധിച്ച് തീരുമാനമെടുത്താല്‍ പോരെയെന്നും ഗോവിന്ദന്‍ ചോദിച്ചു. 

റിപ്പബ്ലിക്ക് ഓഫ് ഭാരത് എന്നാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ബോധപൂര്‍വമാണ്. വര്‍ഗീയവാദികള്‍ എന്താണ് നടപ്പാക്കാന്‍ പോകുന്നത് എന്നതിന്റെ ബോധപൂര്‍വമായ ഇടപെടലാണിത്. ഇന്നലെ വരെ ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ ഭാരതമായിപ്പോയത് എന്തുകൊണ്ടാണ്?. കുറച്ചുകഴിഞ്ഞാല്‍ അത് ഹിന്ദുത്വ എന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സിപിഎം അംഗീകരിക്കുന്ന കാര്യമല്ല. അതിനോടു സഹകരിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com