ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2023 02:21 PM  |  

Last Updated: 15th September 2023 02:21 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

പതിമൂന്ന് അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്ര പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആത്മകഥയുമായി സരിത എസ് നായര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ