കണ്ണൂരിൽ അച്ഛൻ മകനെ എയർ​ഗണ്ണിന് വെടിവെച്ചു, പരാതിയില്ലെന്ന് യുവാവ്

പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കണ്ണൂർ: പാനൂരിൽ അച്ഛന്റെ വെടിയേറ്റ് മകന് പരിക്ക്. പാനൂരിലെ സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിയാണ് എയർഗൺ ഉപയോഗിച്ച് മകൻ സൂരജിനെ(30) വെടിവച്ചത്. പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒൻപതോടെ മേലേപൂക്കോത്തെ വീട്ടിലാണ് സംഭവമുണ്ടായത്. തലയുടെ തൊലിപ്പുറത്തു മാത്രമാണ് പരിക്കേറ്റത് എന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സൂരജിന്റെ മൊഴിയെടുത്തെങ്കിലും പിതാവിനെതിരെ പരാതി നൽകാൻ തയാറായില്ല. മദ്യ ലഹരിയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിലയിരുത്തൽ. ഇവരുടെ കുടുംബം കഴിഞ്ഞ 40 വർഷമായി ഇവിടെയാണ് താമസം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com