ബിനാമി ഇടപാട് രേഖകള്‍, 100 പവന്‍ സ്വര്‍ണം; കരുവന്നൂര്‍ റെയ്ഡില്‍ പിടിച്ചെടുത്തവയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടേയും വസ്തുക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടേയും വസ്തുക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി. ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകള്‍ കണ്ടെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആധാരം എഴുത്തുകാരുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡിലാണ് ബിനാമി രേഖകള്‍ കണ്ടെടുത്തത്.

തൃശൂര്‍ എസ് ടി ജ്വല്ലറി ഉടമ സുനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും 5.5 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി രൂപയുടെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ വ്യവസായി ദീപക്കിന്റെ വീട്ടില്‍ നിന്നും അഞ്ചു കോടിയുടെ രേഖകളും കണ്ടെത്തി. 9 ഇടങ്ങളിലാണ് പരിശോധന നടത്തിയതെന്നും ഇ ഡി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com