

കോട്ടയം: ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. സംഭവത്തിൽ ആളപയാമില്ല. വാഗമൺ വെള്ളാനിയിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഉരുൾ പൊട്ടിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
മണ്ണിടിച്ചിലിനെ തുടർന്നു വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡിൽ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു കലക്ടർ ഉത്തരവിട്ടു.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാഗത്താണ് ഉരുൾപൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയിൽ മീനച്ചിലാറിന്റെ കൈവഴികൾ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാർ ഒഴുക്കിൽപ്പെട്ടു.
മഴയെ തുടർന്നു വെള്ളികുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സജീകരണങ്ങൾ തുടരുന്നു. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിൽ നിന്നു ഫയർ ഫോഴ്സ് സംഘം ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
തിരുവനന്തപുരത്തു വിതുര, പൊൻമുടി പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
