'തുടക്കമിട്ടത് പാലാക്കാരനായ ഒരു കോണ്‍ഗ്രസുകാരന്‍, സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു'

'സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു'
സുരേഷ് ഗോപി/ ഫയല്‍ ചിത്രം
സുരേഷ് ഗോപി/ ഫയല്‍ ചിത്രം

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് അജന്‍ഡയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുന്നത്. 'അതേ'ചാനലിലെ കോണ്‍ഗ്രസ്സ് ഏജന്റായ റിപ്പോര്‍ട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം  ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍. ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.'-  കെ സുരേന്ദ്രന്‍ പറഞ്ഞു.


കുറിപ്പ്: 

ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാര്‍ക്ക്. ഇത് കോണ്‍ഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുന്നത്. 'അതേ'ചാനലിലെ കോണ്‍ഗ്രസ്സ് ഏജന്റായ റിപ്പോര്‍ട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം  ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍. ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com