മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഓടിക്കയറി യുവാവ്, മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ കെട്ടിപ്പിടിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 25th September 2023 07:52 PM |
Last Updated: 25th September 2023 07:52 PM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാന്‍ എന്നയാള്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. മുഖ്യമന്ത്രി അപ്പോഴേക്കും താഴെ ഇറങ്ങിയതിനാല്‍ ഇയാള്‍ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ആലിംഗനം ചെയ്യുകയായിരുന്നു.
പെട്ടെന്നുള്ള സംഭവത്തില്‍ മന്ത്രി പരിഭ്രാന്തനായി. തൊട്ടടുത്ത് മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു. പൊലീസ് ഓടിയെത്തി ഇയാളെ താഴേക്കു വലിച്ചിഴച്ചു നീക്കി. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയില്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞു.
തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പൊലീസുകാരോട് കയര്‍ത്തു. താന്‍ പാര്‍ട്ടിക്കാരനാണെന്നും തന്നെ കൊണ്ടുപോയാല്‍ പ്രശ്‌നമാകുമെന്നും ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വകവച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഇഡി മാനസ്സികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി'; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ