ഫെയ്സ്ബുക്ക് 'സൗഹൃദം', 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഉൾവനത്തിൽ ഒളിച്ച പ്രതിയെ അതിസാഹസികമായി പിടികൂടി

By സമകാലിക മലയാളം ഡെസ്ക്   |   Published: 25th September 2023 07:10 AM  |  

Last Updated: 25th September 2023 07:10 AM  |   A+A-   |  

sanal

സനൽ

 

പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനൽ ആണ് അറസ്റ്റിലായത്. കേസെടുത്തത് അറിഞ്ഞ് ഉൾവനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് അതിസാഹസികമായാണ് കീഴടക്കിയത്. 

രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ഫെയ്സ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും പ്രതി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രണ്ട് ചക്രവാതച്ചുഴി, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ