വീട്ടമ്മയുടെ 19 ലക്ഷം കവര്‍ന്നത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്; പിന്നില്‍ അസം സ്വദേശി; അന്വേഷണം

പ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം അസമിലേക്ക് തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് പത്തൊന്‍പത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അസം സ്വദേശി. വീട്ടമ്മ ആറുവര്‍ഷം മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ മുഖേനെയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം അസമിലേക്ക് തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. 

വീട്ടമ്മ ആറ് വര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നത്. ജൂലൈ 24നും സെപ്റ്റംബര്‍ 19നും ഇടയിലായി പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പന്നിയങ്കര പൊലീസ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. അസം സ്വദേശിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുടുതല്‍ വിവരം ലഭിച്ച ശേഷം അസമിലേക്ക് തിരിക്കാനാണ് പൊലീസിന്റെ തീരുമാനം

കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയിലാണ് വീട്ടമ്മയ്ക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. അക്കൗണ്ടിലുള്ള പണം തട്ടിയെടുത്തത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടില്ല. ഇത് പഠിക്കാന്‍ ഒരുവിദഗ്ധ സമിതിയെ നിയോഗിച്ചതായും ആഭ്യന്തര അന്വേഷണം നടത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com