'പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകള്‍ക്കുവേണ്ടി കരഞ്ഞു'; മന്ത്രി സജി ചെറിയാനെ സ്തുതിച്ച് കവിത, വൈറല്‍ വിഡിയോ

മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍
സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള വിഡിയോ വൈറല്‍
സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള വിഡിയോ വൈറല്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി സ്വന്തമായി എഴുതിയ കവിത ചൊല്ലിയത്.

പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി ചെറിയാന്‍ ഒരു അഭിമാന താരമായി മാറി.., ചെങ്ങന്നൂരിന്റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത തുടങ്ങുന്നത്. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകള്‍ക്കുവേണ്ടി കരഞ്ഞു..., പ്രതിസന്ധികള്‍ മലര്‍മാലപോല്‍ അണിയുന്ന രണവീരനായി.., ജന്മനാടിന്റെ രോമാഞ്ചമായി തുടങ്ങി സജി ചെറിയാനുള്ള സ്തുതിയാണ് കവിത. 

കൈയടികളോടെയാണ് മന്ത്രിയെ പുകഴ്ത്തിയുള്ള കവിതയെ സദസിലുള്ളവര്‍ സ്വീകരിച്ചത്. കവിത കേള്‍ക്കുന്നതിനിടെ മന്ത്രി സജി ചെറിയാന്‍ അടുത്തിരിക്കുന്നയാളുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com