എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഇന്നു മുതൽ

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം ബുധനാഴ്ച ആരംഭിക്കും
പരീക്ഷാ മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി
പരീക്ഷാ മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായിപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണ്ണയത്തിൽ 10,000ത്തോളം അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്പുകളിലായി നടക്കും. 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ എട്ട് ക്യാമ്പിലായി നടത്തും. 2200 അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഉത്തരക്കടലാസ് മൂല്യനിർണ്ണയം 20നകം പൂർത്തീകരിക്കാനാണ് തീരുമാനം. മെയ് രണ്ടാം വാരം പരീ​ക്ഷാഫലം പ്രസിദ്ധീകരിക്കും. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയ ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പൊലീസിന്റെ സഹകരണവും ഉണ്ടാകും. മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവർത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ കൃത്യമായ പരിശോധന ഇടവേളകളില്ലാതെ നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിഎച്ച്എസ്എൽസിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയത്തിന് ഒരു ക്യാമ്പും സജ്ജമാക്കിയിട്ടുണ്ട്.

എസ്എസ്എൽ‌സി പരീക്ഷകളുടെ മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസാണ് മൂല്യനിർണയം നടത്തുക. ഹയർ സെക്കൻഡറിയിൽ 52 ലക്ഷം ഉത്തരക്കടലാസിന്റെ മൂല്യനിർണയം നടത്തും. വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 3,40000 ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനുള്ളത്.

പരീക്ഷാ മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി
എന്തിന് അരുണാചല്‍ തെരഞ്ഞെടുത്തു?, മൂവരും ചിന്തിച്ചത് മരണാനന്തര ജീവിതത്തെ കുറിച്ച്; ദമ്പതികളുടെയും യുവതിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com