ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാലക്കാട്ടേയ്ക്ക്; പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയില്‍വേ

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം
uday double decker train
ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻഎക്സ്പ്രസ്
Updated on
1 min read

പാലക്കാട്: ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം. ഇന്നലെ രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ പൊള്ളാച്ചി വഴി 11.05നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലും 11.10നു പാലക്കാട് ജംഗ്ഷനിലുമെത്തി. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1.20ന് പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെട്ടു 3.45നു കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണു പരീക്ഷണ ഓട്ടം നടത്തിയത്. ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാറാണിത്. സ്ഥിരം സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.

uday double decker train
വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Railway Gate Not Closed Even After Train Arrived
Kavach System protects Indian Railways
No more 'adventure' at railway crossings, license will be cancelled
Seaplane Trial Success: Kochi to Lakshadweep in Just 45 Minutes
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com