'അന്ന് നിരവധി പേർ മരിച്ചു, രക്ഷാ പ്രവർത്തനത്തിന് ഞാനുമുണ്ടായിരുന്നു'- അനുഭവം വിവരിച്ച് മോദി

ഗുജറാത്തിലെ മച്ചു ഡാം തകർന്ന ദുരന്തം പരാമർശിച്ച് പ്രധാനമന്ത്രി
narendra modi rescue operation
വയനാട് ദുരന്തത്തിനിരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദിപിടിഐ
Published on
Updated on

കൽപ്പറ്റ: ​1979 ഓ​ഗസ്റ്റ് 11നു നടന്ന ​ഗുജറാത്തിലെ മച്ചു ഡാം തകർന്ന ദുരന്തം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ സംബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ​ഗുജറാത്തിലെ ഡാം തകർന്ന ദുരന്തത്തെ കുറിച്ച് വിവരിച്ചത്. അന്ന് രാജ്കോട്ട് ജില്ലയിലെ മോർബിയിലാണ് സംഭവം. നിലവിൽ മോർബി ഒരു ജില്ലയാണ്.

'വലിയ ദുരന്തത്തെ ഞാൻ മുൻപ് അടുത്തറിഞ്ഞിട്ടുണ്ട്. 1979ൽ ​ഗുജറാത്തിലെ മോർബിയിൽ ഡാം തകർന്ന് നിരവധി പേർ മരിച്ചു. വലിയ മഴയിലാണ് ‍ഡാം തകർന്നത്. വെള്ളം ജനവാസ മേഖലയിലേക്ക് പാഞ്ഞെത്തി. നിരവധി പേരാണ് മരിച്ചത്. വീടുകൾക്ക് മുകളിൽ മണ്ണും ചെളിയും അടിഞ്ഞു.'

'രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ അന്ന് ഞാനുമുണ്ട്. എനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസിലാകും. കുടുംബാം​ഗങ്ങൾ മണ്ണിലായവരുടെ ദുഃഖം വലുതാണ്. സർക്കാർ അവരോടൊപ്പമുണ്ട്. കേ​ന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യും'- പ്രധാനമന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്ത മുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങൾ വിശദമായ മെമ്മോറാണ്ടമായി നൽകാൻ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

ദുരന്തബാധിതർക്കൊപ്പം നിൽക്കുകയാണ് ഏറ്റവും പ്രധാനം. അവർ ഒറ്റക്ക് അല്ല. താൻ പല ദുരന്തങ്ങളും നേരിൽ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകൾ തനിക്ക് മനസിലാകും. ദുരന്തത്തിൽ നൂറ് കണക്കിനാളുകൾക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തിൽ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാൽ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു

ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒൻപതുപേരെ പ്രധാനമന്ത്രി നേരിൽ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

narendra modi rescue operation
'ഇരിക്കാന്‍ ഒരു കൂരമാത്രം മതി', പ്രധാനമന്ത്രിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി അയ്യപ്പന്‍; കൂടെയുണ്ടെന്ന് മോദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com