മൂവാറ്റുപുഴയില്‍ വെടിവെയ്പ്പ്, വയറിന് വെടിയേറ്റ അര്‍ദ്ധ സഹോദരന്‍ ആശുപത്രിയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍

മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്. കടാതിമംഗലത്ത് വീട്ടില്‍ നവീന് വെടിയേറ്റു
Shot at Muvattupuzha
മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്സ്ക്രീൻഷോട്ട്
Published on
Updated on

കൊച്ചി: മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്. കടാതിമംഗലത്ത് വീട്ടില്‍ നവീന് വെടിയേറ്റു. അര്‍ദ്ധ സഹോദരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുപിതനായ കിഷോര്‍ നവീന് നേരെ നിറയൊഴിക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയറിന് വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്.

Shot at Muvattupuzha
റോബോട്ട് സാങ്കേതികവിദ്യയില്‍ വളരാന്‍ കേരളവും; പ്രഥമ റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിള്‍ ഇന്ന് കൊച്ചിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com