കൊച്ചിയില്‍ വന്‍ തീപിടിത്തം; ഗോഡൗണിലെ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി; കടകളും വാഹനങ്ങളും കത്തിനശിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.
Major fire breaks out near Kochi railway station
കൊച്ചി റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടിത്തം
Published on
Updated on

കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിശമന സേന അറിയിച്ചു.

നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗീകമായും കത്തിനശിച്ചു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com