തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.
പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് JK നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ ശശികുമാർ( അസി. ഡയറക്ടർ, NSO, കോയമ്പത്തൂർ).
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക