ക്രിസ്മസ് - ന്യൂ ഇയര്‍ അവധി; ബംഗളൂരൂ, ചെന്നൈ, മൈസൂരു നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശനാസുരണമാണ് നടപടി.
KSRTC more services
അധിക സര്‍വീസുമായി കെഎസ്ആര്‍ടിസിഫയല്‍
Updated on

തിരുവനന്തപുരം: ക്രിസ്മസ് - ന്യൂ ഇയര്‍ അവധി പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ബംഗളൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസ്സുകള്‍ കൂടി അധിക സര്‍വീസ് നടത്താനാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശനാസുരണമാണ് നടപടി. 34 ബംഗളൂരു ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.

യാത്രാ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം കണ്ണൂര്‍ / കോഴിക്കോട് റൂട്ടില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

4 വോള്‍വോ LF കോഴിക്കോട് തിരുവനന്തപുരം, 4 കോഴിക്കോട് എറണാകുളം സര്‍വീസുകളും അടക്കം 8 ബസ്സുകള്‍ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്ലോര്‍, 4 മിന്നല്‍, 3 ഡീലക്സ് 5 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ അടക്കം 16 ബസ്സുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം -കണ്ണൂര്‍ , തിരവനന്തപുരം - കോഴിക്കോട് റൂട്ടില്‍ അഡീഷണല്‍ ബസ്സുകളും ഉപയോഗിച്ച് ദൈനംദിനം 8 സര്‍വീസുകള്‍ വിതം അയക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തിരക്ക് അനുസരിച്ച് നല്‍കുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.

ഇത് കൂടാതെ കൊട്ടാരക്കര കോഴിക്കോട് , അടൂര്‍ കോഴിക്കോട് , കുമിളി കോഴിക്കോട്, എറണാകുളം കണ്ണൂര്‍, എറണാകുളം കോഴിക്കോട്, എന്നിങ്ങനെ അഡീഷണല്‍ സര്‍വിസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂര്‍, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com