അറസ്റ്റ് ചെയ്യാനെത്തി; പോക്സോ കേസ് പ്രതി എസ്ഐയെ കടിച്ചു!

പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടിയത് സാഹസികമായി
police was bitten
പ്രതീകാത്മക ചിത്രം
Updated on

തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ, എസ്ഐയെ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ ജോണിന്റെ കൈക്കാണ് മുറിവേറ്റത്.

മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ന​ഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായത്. വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പ്രതി എസ്ഐയുടെ കൈക്ക് കടിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

എസ്ഐയുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ​ഗ്രാമവാസികൾ ചേർന്നു പൊലീസ് വാഹനം തടഞ്ഞു.

എന്നാൽ ഇവരുടെ എതിർപ്പ് മറികടന്നാണ് സംഘം പ്രതിയെ വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com