എംഎസ് സൊല്യൂഷന്‍സില്‍ ആറ് മണിക്കൂര്‍ പരിശോധന; ലാപ്‌ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്‍ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ഷുഹൈബ്-  എംഎസ് സൊല്യൂഷന്‍സ്‌
ഷുഹൈബ്- എംഎസ് സൊല്യൂഷന്‍സ്‌
Updated on

കോഴിക്കോട്: പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന കേസില്‍ എംഎസ് സൊല്യൂഷന്‍സില്‍ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.

ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്‍ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സിഇഒ ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് എംഎസ് സൊല്യൂഷന്‍സിനെതിരെ കേസ് റജിസ്ടര്‍ ചെയിതിരിക്കുന്നത്.

എംഎസ് സൊല്യൂഷന്‍സിന് എതിരായ തെളിവുകള്‍ അധ്യാപകര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചോദ്യങ്ങള്‍ പ്രവചിക്കുകയായിരുന്നുവെന്ന എംഎസ് സൊലൂഷന്‍സിന്റെ വാദത്തിനിടെയാണു മുന്‍ പരീക്ഷകളില്‍ ഒരിക്കലും വരാത്ത ചോദ്യങ്ങള്‍ പോലും ഷുഹൈബ് പുറത്തുവിട്ടതെന്നു അധ്യാപകര്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com