ക്രിസ്മസ്-പുതുവത്സര തിരക്ക്: അധിക സർവീസുമായി 
കെഎസ്‌ആർടിസി; അന്തർ സംസ്ഥാന
സർവീസിന് 38 ബസുകൾ കൂടി

കെഎസ്‌ആർടിസി വെബ്‌സൈറ്റ്‌ വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ്‌ ചെയ്യാം
KSRTC
കെഎസ്ആര്‍ടിസി ബസ് ഫയല്‍ചിത്രം
Updated on

തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ്‌ അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ്‌ അനുവദിച്ചു. 34 ബസ്‌ ബംഗളൂരുവിലേക്കും നാല്‌ ബസ്‌ ചെന്നൈയിലേക്കും സർവീസ്‌ നടത്തും.

ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ. കെഎസ്‌ആർടിസി വെബ്‌സൈറ്റ്‌ വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ്‌ ചെയ്യാം. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു.

നാല് ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ , കോഴിക്കോട് റൂട്ടിൽ അഡീഷണൽ സർ‌വീസ് നടത്തും. കൊട്ടാരക്കര - കോഴിക്കോട്, അടൂർ - കോഴിക്കോട്, കുമളി - കോഴിക്കോട്, എറണാകുളം - കണ്ണൂർ, എറണാകുളം - കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക്‌ അനുസരിച്ച്‌ ഫാസ്‌റ്റ്‌ പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com