Priyanka Gandhi
പ്രിയങ്ക ഗാന്ധിപിടിഐ, ഫയല്‍

'സ്വത്ത് വിവരങ്ങള്‍ തെറ്റ്'; പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയില്‍

നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം
Published on

കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു എന്നാരോപിച്ചു ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം.

ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കും. നവംബര്‍ 13ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണു പ്രിയങ്കയുടെ വിജയം.

പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com